കുറിച്ചി:ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയെ അനുസ്മരിച്ചു. കുറിച്ചി അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ബാബു കുഴിമറ്റം, അഡ്വ. പ്രിൻസ് ലൂക്കോസ്, സാജൻ വർഗീസ്, കവി മങ്കൊന്ന് ശിവദാസ്, അഭിഷേക് ബിജു, രമ്യാ നായർ എന്നിവർ പങ്കെടുത്തു. സാഹിത്യകാരനും ബുക്ക്മാർക്കിന്റെ മുൻ ചെയർമാനുമായ ബാബു കുഴിമറ്റത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഓൺലൈനിലുടെ അനുസ്മരണ സമ്മേളനം നടന്നത്. സ്വാമി പ്രകാശാനന്ദയുടെ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും നടത്തി.