കോട്ടയം : ജില്ലയിൽ 760 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 755 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചുപേർ രോഗബാധിതരായി. പുതിയതായി 8335 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.11 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 341 പുരുഷൻമാരും, 311 സ്ത്രീകളും, 108 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 119 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
684 പേർ രോഗമുക്തരായി. 6650 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 31470 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
കോട്ടയം : 105, കടുത്തുരുത്തി : 34, കാഞ്ഞിരപ്പള്ളി : 32, ഏറ്റുമാനൂർ : 28, മാഞ്ഞൂർ : 23, കങ്ങഴ, എരുമേലി : 20 എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്.