മണർകാട്: മണർകാട് ഫിലിം സൊസൈറ്റിയുടെ ലോഗോ പ്രകാശനം ചെയ്തു. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മി ലോഗോ പ്രകാശനകർമ്മം നിർവഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രതീഷ് പി വാസ്, മണർകാട് സെന്റ് മേരിസ് കോളേജ് അസി.പ്രൊഫസർ ഒ.വി ഷൈൻ, കെ.ആർ അജിത്, വിവേക് വാരിയർ തുടങ്ങിയവർ പങ്കെടുത്തു.