ചങ്ങനാശേരി: പതിനാറുകാരിയുടെ സെറിബല്ലത്തിലുണ്ടായ മുഴ നീക്കം ചെയ്ത് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ന്യൂറോ സർജ്ജറി വിഭാഗം. ഡെസ്‌മോപ്ലാസ്റ്റിക് മെടുല്ലോബ്ലോസ്സോമ എന്ന മുഴയാണ് അത്യപൂർവ ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്തത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ രോഗി, ഒരു മാസം മുൻപ് തലവേദനയെ തുടർന്നാണ് ന്യൂറോ സർജ്ജറി വിഭാഗത്തിൽ ചികിത്സ തേടിയത്. സങ്കീർണ്ണമായ പന്ത്രണ്ടു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ മുഴ പൂർണ്ണമായും നീക്കം ചെയ്തു. രോഗി പൂർണ്ണ ആരോഗ്യത്തോടെ ആശുപത്രിവിട്ടെന്ന് ന്യൂറോസർജറി വിഭാഗം മേധാവി ഡോ. അനീസ് മുസ്തഫ അറിയിച്ചു. ശസ്ത്രക്രിയക്കും തുടർചികിത്സക്കും ഡോ അസീസ് മുസ്തഫക്കൊപ്പം ന്യൂറോസർജൻ ഡോ സാജൻ എം.ജോർജ്, ഡോ കുക്കു ജോൺ, ഡോ അനു അംബുക്കൻ, നഴ്‌സുമാരായ സി ജിഷ റാണി, മരിയജോസഫ്, ടിന്റു ജേക്കബ്, രാകേഷ് ശേഷർ, ജെഫിൻ ജോസഫ് എന്നവരടങ്ങിയ മെഡിക്കൽ സംഘം പിന്തുണ നൽകി.