vasavan

കോട്ടയം : ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ജില്ലയിൽ ഒരു വിദ്യാർത്ഥിയുടെയും ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും മുൻകൈ എടുത്ത് ഇതിനോടകം നിരവധി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും ലാപ് ടോപ്പുകളുമൊക്കെ ലഭ്യമാക്കിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെ വിദ്യാതരംഗിണി വായ്പാ പദ്ധതിയിൽ ജില്ലയിൽ 2.5 കോടി രൂപയോളം നൽകി. നിലവിൽ ജില്ലയിലെ എല്ലാ വിദ്യാർഥികളും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.