പാലാ: ഓൺലൈൻ കാലഘട്ടത്തിൽ ഇന്റർനെറ്റിന്റേയും ഫോൺഗെയിമുകളുടേയും ചതിക്കുഴികളിൽ നിന്ന് പുതുതലമുറയെ കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്ന് പാലാ പൊലീസ് ഇൻസ്‌പെക്ടർ കെ.പി ടോംസൺ പറഞ്ഞു. ഓൺലൈൻ ക്ലാസ്സിനെന്ന പേരിൽ അടച്ചിട്ട മുറികളിൽ കുട്ടികൾ ഒറ്റയ്ക്കിരിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്. ഇക്കാര്യത്തിൽ മുതിർന്ന തലമുറ ജാഗ്രത കാട്ടണമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.എൻ.ഡി.പി യോഗം 753ാം നമ്പർ പാലാ ടൗൺ ശാഖയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശാഖാ പ്രസിഡന്റ് പി.ജി അനിൽകുമാറിന്റെ അദ്ധൃക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജെ.സി.ഐ നാഷണൽ ട്രെയിനർ സാബു വല്ലയിൽ കരിയർ ഗൈഡൻസ് സെമിനാർ നയിച്ചു. മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്‌മെൻറ്റ് ചെയർമാൻ അനീഷ് ഇരട്ടയാനി, ശാഖാ കമ്മറ്റിയംഗം കെ.ഗോപി, ശാഖാ വനിതാസംഘം പ്രസിഡന്റ് കുഞ്ഞമ്മ മോഹൻ, കമ്മറ്റിഅംഗങ്ങളായ വിജയൻ കൊടിത്തോട്ടം, ബിജു കോട്ടയിൽ, സൂരജ് കളപ്പുരയ്ക്കത്തൊട്ടിയിൽ എന്നിവർ ആശംസകൾ നേർന്നു. ശാഖാ സെക്രട്ടറി ബിന്ദു സജി മനത്താനം സ്വാഗതവും രമണി ഗോപി നന്ദിയും പറഞ്ഞു.