life-cha

എലിക്കുളം : ഗ്രാമപഞ്ചായത്തിന്റെ യൂട്യൂബ് ചാനൽ 'ലൈഫ്' ഇന്ന് പ്രവർത്തനം തുടങ്ങും. കൊവിഡ് പ്രതിരോധം, ബോധവത്ക്കരണം, ക്ഷേമപദ്ധതികൾ തുടങ്ങി സമഗ്രമായ പരിപാടികളുമായാണ് ചാനലിന്റെ പ്രവർത്തനം.

കേന്ദ്ര, സംസ്ഥാനസർക്കാരുകളുടെ വിവിധ പദ്ധതികളെക്കുറിച്ചും അറിയാനാകും. ഓരോ ആനുകൂല്യങ്ങളും എങ്ങനെ നേടാം എന്ന വിവരം പങ്കുവയ്ക്കും. കൊവിഡ് കാല മുൻകരുതലുകൾ യഥാസമയം ചാനലിൽ ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി പറഞ്ഞു. ഇന്ന് രാവിലെ പത്തിന് ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ടുള്ള സമ്മർദ്ദങ്ങളൊഴിവാക്കാനായി രക്ഷിതാക്കൾക്കുള്ള ക്ലാസോടെയാണ് ചാനലിന്റെ തുടക്കം. സൈക്കോളജിസ്റ്റുകളും അദ്ധ്യാപകരും പങ്കെടുക്കും.