കോട്ടയം: മാവേലിക്കര ബിഷപ്പ് മൂർ കോളേജിന്റെ പ്രഥമ പ്രിൻസിപ്പലും മുണ്ടകപ്പാടം മന്ദിരം സൊസൈറ്റി സെക്രട്ടറിയുമായിരുന്ന കൊച്ചുകളീക്കൽ റവ. പ്രൊഫ. കെ.സി. മാത്യു (92) നിര്യാതനായി. സി.എസ്.ഐ സിനഡ് അംഗം, കോട്ടയം സി.എം.എസ് കോളേജ് അദ്ധ്യാപകൻ, കേരള സർവകലാശാലാ സെനറ്റ് അംഗം, സിൻഡക്കേറ്റ് അംഗം, ആലുവ യു.സി. കോളേജ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച രാവിലെ 8.30ന് വീട്ടിൽ എത്തിക്കും. സംസ്‌കാരം 2 ന് കോട്ടയം പുതുപ്പള്ളി മച്ചുകാട് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.