janessh

തലയോലപ്പറമ്പ് : വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിപരിക്കേൽപ്പിച്ച എടയ്ക്കാട്ടുവയൽ കൈപ്പട്ടൂർ കാരിത്തടത്തിൽ വീട്ടിൽ എം.ജിനീഷ് (32) നെ പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പാടം ചാലിങ്കൽ ചെമ്പകശേരിൽ വീട്ടിൽ മഞ്ജു (38)നാണ് കുത്തേറ്റത്. 22 ന് വൈകിട്ട് 6 ന് ബ്രഹ്മമംഗലം ശിവക്ഷേത്രത്തിന് സമീപമാണ് സംഭവം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ ജിനീഷ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നട്ടെല്ലിന് താഴെ കുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.