ആർപ്പൂക്കര: കൊവിഡ് വ്യാപനം രൂക്ഷമായ ആർപ്പൂക്കര പഞ്ചായത്തിൽ വാക്സിൻ വിതരണത്തിൽ ആരോഗ്യ വകുപ്പ് കടുത്ത അലംഭാവം കാട്ടുന്നതായി ആരോപണം. 60 വയസിന് മുകളിലുള്ള മൂന്നിലൊന്ന് പേർക്ക് പോലും വാക്സിൻ നല്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിൽ പി.എച്ച്.സി ഇല്ലാത്തതും ,വാക്സിൻ കേന്ദ്രമില്ലാത്തതും, പ്രതിസന്ധി രൂക്ഷമാക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ വാക്സിൻ സെന്ററുണ്ടെങ്കിലും ആർപ്പൂക്കരക്കാർക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ല. ആർപ്പൂക്കര പഞ്ചായത്തിന് അധിക വാക്സിൻ അലോട്ട്മെന്റ് ഉടൻ നല്കുകയും, ആർപ്പൂക്കരയിൽ വാക്സിൻ സെന്റർ അടിയന്തിരമായി സ്ഥാപിക്കാൻ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും തയാറാകണമെന്ന് മണ്ഡലം പ്രസിഡൻ്റ് കെ.ജെ.സെബാസ്റ്റ്യന്റ് അദ്ധ്യക്ഷതയിൽ കൂടിയ ആർപ്പൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.