കുറവിലങ്ങാട്: കോഴാ ജില്ലാ കൃഷിത്തോട്ടത്തിൻ യാതൊരു കാരണവശാലും മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ അനുമതി നൽകില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് വ്യക്തമാക്കി. ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ കെ.ആർ.നാരായണൻ ലിങ്ക് റോഡ് പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസും വ്യക്തമാക്കി. കൃഷിത്തോട്ടത്തിന്റെയും റോഡിന്റെയും കാര്യങ്ങളിൽ നിവേദനം സമർപ്പിക്കാൻ എത്തിയ എൽ.ഡി.എഫ് നേതാക്കൾക്കാണ് മന്ത്രി ഉറപ്പ് നൽകിയത്. വലിയതോടിന്റെ സംരക്ഷണം ഉറപ്പാക്കി ലിങ്ക് റോഡ് പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസും വ്യക്തമാക്കി