രാമപുരം: നാലമ്പല ദർശനത്തോടനുബന്ധിച്ച് അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിന്റെ സ്റ്റാമ്പ് പുറത്തിറക്കുന്നു. തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ സഹകരണത്തോടെ മൈസ്റ്റാമ്പ് പദ്ധതി പ്രകാരമാണ് ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുന്നത്. ഇന്ന് രാവിലെ 10.30 ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭരതസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ മാണി സി.കാപ്പൻ എം.എൽ.എ., മോൻസ് ജോസഫ് എം.എൽ.എയ്ക്ക് സ്റ്റാമ്പ് കൈമാറി പ്രകാശനം നിർവഹിക്കും. തപാൽ വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷേത്രം ഭാരവാഹികൾ എന്നിവർ സംബന്ധിക്കും.