കോട്ടയം : ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റികളുടെ പങ്കാളിത്തത്തോടെ സ്ത്രീ സുരക്ഷയ്ക്കായി നടത്തുന്ന പ്രക്ഷോഭം 27ന് രാവിലെ 11ന് തിരുനക്കര ഗാന്ധിസ്‌ക്വയറിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.പി.സെൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി അറയ്ക്കൽ, സെക്രട്ടറിമാരായ പി.അനിൽകുമാർ, കെ.പി.സന്തോഷ്, ഷൈലജ രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ റിജേഷ് സി.ബ്രീസ് വില്ല, സജീഷ്‌കുമാർ മണലേൽ, ഷാജി ശ്രീശിവം, മഹിളാസേന ജില്ലാ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ, സെക്രട്ടറിമാരായ കൃഷ്ണമ്മ പ്രകാശ്, ഷൈലജ സുതൻ, യുവസേന ജില്ലാ സെക്രട്ടറി എം.എസ്.സുമോദ്, കോട്ടയം മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് റെജി അമയന്നൂർ, ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് എം.എം.റെജിമോൻ എന്നിവർ പ്രസംഗിക്കും.