കൈപ്പുഴ : ചർച്ച് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പോസ്റ്റ് ഓഫീസിന് സമീപം കലുങ്ക് നിർമ്മാണം ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. ഈ വഴി പോകേണ്ട വാഹനങ്ങൾ കൈതകനാൽ കല്ലറ റോഡിൽ പ്രാവട്ടം ജംഗ്ഷൻ വഴി തിരിഞ്ഞു പോകണം.