മുണ്ടക്കയം ഈസ്റ്റ്: ശുദ്ധവും, രാസവസ്തുക്കൾ കലരാത്തതുമായ പച്ചമത്സ്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മത്സ്യഫെഡിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ അന്തി പച്ച ഫിഷറ്റേറിയൻ മൊബൈൽ മാർട്ടിന്റെ യൂണിറ്റ് പെരുവന്താനം പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. മൊബൈൽ മാർട്ടിന്റെ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു. ആദ്യ വിൽപ്പന ഇടുക്കി ജില്ലാ പഞ്ചായത്തംഗം കെ.റ്റി ബിന നിർവ്വഹിച്ചു. കോട്ടയം ജില്ല മത്സ്യഫെഡ് മാനേജർ നിഷാ.സി, ജാൻസി, എം.സി സുരേഷ്, ചന്ദ്രബാബു ,മത്സ്യഫെഡ് കോർഡിനേറ്റർ അരുൺ തുടങ്ങിയവർ സംസാരിച്ചു. എല്ലാ ശനിയാഴ്ച്ചകളിലും വൈകുന്നേരം 4 മുതൽ 5.15 വരെ പെരുവന്താനം പഞ്ചായത്ത് ഓഫിസിന് സമീപവും 5.30 മുതൽ 6.30 വരെ പെരുവന്താനം പൊലിസ് സ്റ്റേഷന് സമീപവും മൊബൈൽ മാർട്ട് പ്രവർത്തിക്കും.