munnar

മൂന്നാർ: ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയുവാനുള്ള സംവിധാ നങ്ങളിൽനിന്നുള്ള മുന്നറിയിപ്പ് ലഭിച്ചതോടെ മൂന്നാറിലെ അന്തോണിയാർ കോളനിയിലുള്ള മുപ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 2009 ജൂലൈ 24ന് രാത്രി ഏഴിനുണ്ടായ മണ്ണിടിച്ചിലിൽ വീടിനു മുകളിൽ മണ്ണുവീണ് അന്തോണിയാർ കോളനി നിവാസികളായ ആറ്പേർ മരിച്ച വാർഷിക ദിനത്തിൽ തന്നെയാണ് വീണ്ടും അപായ സൂചന ഉണ്ടായത്.ഇതിന്റെ ഭാഗമായി ഇവി ടെനിന്നും ഒഴിപ്പിച്ചവരെ മൗണ്ട് കാർമൽ ഓഡിറ്റോറിയത്തിലേക്കാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്.