thamara

വാഴപ്പള്ളി: വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ സഹസ്രദളപത്മം വിരിഞ്ഞു. ദേവീദേവൻമാരുടെ ഇരിപ്പിടമായും പ്രിയപുഷ്പമായുമാണ് ഇതിനെ പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്. താമരയുടെ വകഭേദമായ സഹസ്രദളം കേരളത്തിന്റെ കാലാവസ്ഥയിൽ വിരളമായാണ് വിടരുന്നത്. കോട്ടയം എ.ആർ ക്യാമ്പിലെ പൊലീസ് ഓഫീസറായ പ്രമോദാണ് കഴിഞ്ഞ മാർച്ചിൽ ഇത് ക്ഷേത്രത്തിൽ സമർപ്പിച്ചത്. മൂന്നിനം സഹസ്ര ദളപത്മങ്ങളാണ് സാധാരണയായി കേരളത്തിൽ കണ്ടു വരുന്നത്. അനുകൂല സാഹചര്യവും മികച്ച പരിപാലനവുമുണ്ടെങ്കിൽ ഒരു പൂവിൽ 800മുതൽ1600വരെ ഇതളുകൾ ഉണ്ടാകും. മൊട്ടിട്ട് പതിനഞ്ചാം ദിവസം വിരിയും. വിരിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ ഇതളുകൾ കൊഴിഞ്ഞു തുടങ്ങും.