പാലാ:നന്മ ഫൗണ്ടേഷനും സ്റ്റുഡൻസ് പൊലിസ് കേഡറ്റും ബേക്കേഴ്‌സ് അസോസിയേഷനും ചേർന്ന് ജില്ലയിലെ ക്രിമിറ്റോറിയം ജീവനകാരെയും ആംബുലൻസ് ഡ്രൈവർമാരെയും കൊവിഡ് കാലത്തെ സേവനത്തിന് ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി ബേക്ക് പാലാ മണ്ഡലത്തിന്റെ ഉദ്ഘാടനം ഗവ.ആശുപത്രിയിൽ ആശുപത്രി സുപ്രണ്ട് ഡോ.ശബരിനാഥ് നിർവഹിച്ചു. ബേക്കേഴ്‌സ് അസോസിയേഷൻ പ്രതിനിധികളായി പാലാ മണ്ഡലം ജന.സെക്രട്ടറി സജി സെബാസ്റ്റ്യൻ, ട്രഷറർ അജിത്ത് ലാൽ, സെക്രട്ടറി സാബു അദോപ്പള്ളിൽ, തോമസ് അഗസ്റ്റിൻ, ജില്ലാ സെക്രട്ടറി വിബിൻ വിൻസെന്റ്, സ്റ്റുഡൻസ് പൊലിസ് കേഡറ്റ് ജയകുമാർ എന്നിവർ പങ്കെടുത്തു.