പാലാ: രാമപുരത്തെ നാലമ്പല ദർശനത്തോടനുബന്ധിച്ച് തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ സഹകരണത്തോടെ അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിന്റെ സ്റ്റാമ്പ് പ്രകാശനം ചെയ്തു. മൈ സ്റ്റാമ്പ് പദ്ധതി പ്രകാരമാണ് ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത്.

നാലമ്പലങ്ങളിലെ മൂന്നാമത്തെ ക്ഷേത്രമാണ് ഭരതസ്വാമി ക്ഷേത്രം. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ മാണി.സി.കാപ്പൻ എം.എൽ.എ മോൻസ് ജോസഫ് എം.എൽ.എയ്ക്ക് സ്റ്റാമ്പ് കൈമാറി. ക്ഷേത്രം പ്രസിഡന്റ് സോമനാഥൻ നായർ അക്ഷയ അദ്ധ്യക്ഷത വഹിച്ചു. തപാൽ വകുപ്പ് കോട്ടയം ഡിവിഷൻ മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടിവ് കെ.കെ വിനു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പി.പി നിർമ്മലൻ, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ അഡ്മിമിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗം രാമപുരം സി.ടി രാജൻ, എം.പി കൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.