വൈക്കം : ബ്രാഹ്മണ സമുദായങ്ങളിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് സംരക്ഷണം നല്കുന്നതിന്റെ ഭാഗമായി പെൻഷൻ പദ്ധതി ആവിഷ്‌ക്കരിക്കാൻ ബ്രാഹ്മണസഭ ജില്ലാ സമ്മേളനം തീരുമാനിച്ചു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒരു കുടുംബത്തിന് വീട് വച്ച് കൊടുക്കും. ആധുനിക സംവിധാനത്തോടെ കമ്പ്യൂട്ടർ എക്‌സാം സെന്റർ തുടങ്ങാനും സമ്മേളനം തീരുമാനിച്ചു. കെ.സി.കൃഷ്ണമൂർത്തിയെ ജില്ലാ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. പി. ബാലചന്ദ്രൻ (സെക്രട്ടറി), ആർ. ഗോപാലകൃഷ്ണ അയ്യർ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി.കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. മധ്യമേഖല സെക്രട്ടറി എൻ.ആർ.പരമേശ്വരൻ, എസ്.സച്ചിദാനന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്.ശങ്കർ, എച്ച്.രാമനാഥൻ, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് സ്വർണ്ണം രാമനാഥൻ, സെക്രട്ടറി സന്ധ്യ ബാലചന്ദ്രൻ, ആർ.എസ്.മണി എന്നിവർ പ്രസംഗിച്ചു.