വൈക്കം : കേരള അഗ്രിക്കൾച്ചർ മെഷിനറി ട്രേഡേഴ്‌സ് ആന്റ് ഓണേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എൻ.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. എം.ഡി.ബാബുരാജ് , പി.എസ്.പുഷ്‌ക്കരൻ, കെ.എസ്.രത്‌നാകരൻ, ഇ.എൻ.ദാസപ്പൻ, ഡി.ബാബു, തോമസ്‌കുട്ടി, ജോയി കൂവം, ഡി.രഞ്ജിത്ത് കുമാർ, കെ.എസ്.പുഷ്‌ക്കരൻ എന്നിവർ പ്രസംഗിച്ചു.