ഞീഴൂർ : കടുത്തുരുത്തി മേഖലയിൽ ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഞീഴൂർ ക്ഷീരസംഘം ബോർഡ് മെമ്പർ ലേഖാ സുരേന്ദ്രൻ കാലിത്തീറ്റ പായ്ക്കറ്റ് ഏറ്റുവാങ്ങി. ഭജനമഠം ഹാളിൽ ചേർന്ന യോഗത്തിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഞീഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.സുഷമ്മ ടീച്ചർ, ബ്ലോക്ക് മെമ്പർ സ്‌കറിയ വർക്കി, ക്ഷീരവികസന ഓഫീസർ കെ.പി.സതീഷ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ബോബൻ മഞ്ഞളാംമലയിൽ, മുൻമെമ്പർ ഗീത ജെ.മണിലാൽ, ക്ഷീരസംഘം സെക്രട്ടറി പ്രകാശൻ, പ്രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.