കടുത്തുരുത്തി: വടക്കേനിരപ്പ് പ്രാഥമിക ആരോഗ്യ സബ് സെന്ററിനെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററാക്കി അപ്‌ഗ്രേഡ് ചെയ്ത് കൊണ്ടുള്ള പ്രഖ്യാപനവും നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വടക്കേനിരപ്പ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. വടക്കേനിരപ്പ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനവും, ശിലാഫലകം അനാവരണം ചെയ്യുന്ന കർമ്മവും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. പ്രാദേശികമായി നടത്തിയ യോഗത്തിൽ ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ്മ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് പി.വി സുനിൽ, ബ്ലോക്ക് മെമ്പർ സ്‌കറിയാ വർക്കി, മെഡിക്കൽ ഓഫീസർ ഡോ. അലക്‌സ് തോമസ്, ജോമോൻ മറ്റത്തിൽ, അശോക് കുമാർ, ബീനാ ഷിബു, രാഹുൽ രാജ്, ലില്ലി മാത്യു, കെ.പി ദേവദാസ്, ശ്രീലേഖാ മണിലാൽ, ബോബൻ മഞ്ഞളാംമലയിൽ, തോമസ് പനയ്ക്കൽ, ശരത്ത് ശശി, ലിസി ജീവൻ, ശ്രീകലാ ദിലീപ്, ഷൈനി സ്റ്റീഫൻ, ഡോ. സുധർമണി, പി.ടി കുര്യൻ, വി.കെ മോഹനൻ, ജയിംസ് തത്തംകുളം, സുധീഷ്, ഷൈലജ തുടങ്ങിയവർ പ്രസംഗിച്ചു.