എരുമേലി :എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠന സാമഗ്രികളുടെ വിതരണം ആരംഭിച്ചു. യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ് ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ കൺവീനർ എം.വി അജിത്കുമാർ, വൈസ് ചെയർമാൻ കെ.ബി ഷാജി തുടങ്ങിയവർ ആശംസ അറിയിച്ചു. യൂത്ത് മൂവ്മെൻ്റ് ചെയർമാൻ ഷിൻ ശ്യാമളൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ റെജിമോൻ പൊടിപ്പാറ സ്വാഗതവും വൈസ് ചെയർമാൻ ഉണ്ണികൃഷ്ണ നന്ദിയും പറഞ്ഞു. ശാഖാ ഭാരവാഹികൾ, യൂത്ത് മൂവ്മെൻ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. വെൺകുറിഞ്ഞി, മുക്കൂട്ടുതറ, പാണപിലാവ്, ആറാട്ടുകടവ് ശാഖകളിൽ ബുക്ക് വിതരണം നടത്തി.