ഊരാശ്ശാല റോഡിൽ ചെളിവെള്ളത്തിൽ ചവിട്ടി യാത്രക്കാർ


പാലാ: നല്ല മഴ കഴിഞ്ഞ് ഊരാശ്ശാല റോഡ് വഴി ഒന്നു പോകണം. കഷ്ടമാണ് അവസ്ഥ .മുട്ടോളം ചെളിവെള്ളം.റോഡിൽ തന്നെ വെള്ളക്കെട്ട്.
കാൽ നടക്കാർക്ക് പോലും ഇവിടെ ദുരിതയാത്ര. പാലാ നഗരസഭയിലെ 22, 23 വാർഡുകൾ അതിരിടുന്ന വഴിയാണിത്. റോഡിലെ വെള്ളക്കെട്ടും മലിന ജലവും യാത്രക്കാർ സഹിച്ചു കൊള്ളണമെന്ന നിലപാടിലാണോ നഗരസഭാധികാരികൾ എന്നതാണ് സംശയം. പാലാ പൂഞ്ഞാർ സ്റ്റേറ്റ് ഹൈവേയിൽ ഊരാശാല ജംഗ്ഷനിൽ നിന്നും തിരിയുന്ന വഴി പാരലൽ റോഡിലേക്കാണ് എത്തുന്നത്.

ചെറിയ മഴ വന്നാൽ പോലും റോഡിൽ വെള്ളക്കെട്ടാണ്. റോഡരികിലെ പുരയിടത്തിൽ നിന്നുള്ള ചക്കപ്പഴവും ആനിക്കാവിളയും വീണ് ചീഞ്ഞളിഞ്ഞ വെള്ളം. മഴയിലെ ചെളിയും കൂടിയാകുമ്പോൾ മാലിന്യത്തിനു വേറെ വഴി നോക്കേണ്ടതില്ല. ഇതിലൂടെ വേണം യാത്രക്കാർക്ക് നടക്കാൻ.

ഓട നിർമ്മിക്കണം

നിരവധി ആളുകളും വാഹനങ്ങളും കടന്നുപോകുന്ന വഴിയിൽ ഓട നിർമ്മിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. ഇവിടെ അടിയന്തിരമായി ഓട നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൻ അധികാരികൾക്ക് പരാതി നൽകി.


ഫേട്ടോ

വെള്ളക്കെട്ടായ ഊരാശ്ശാല റോഡ്‌