പാലാ: മെഗാ കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് പാലാ മാർ സ്ലീവാ മെഡിസിറ്റി വിജയകരമായി പൂർത്തിയാക്കി . ഇന്നലെ രാവിലെ 10 മുതൽ 4 മണി വരെ നടന്ന വാക്‌സിനേഷൻ പ്രോഗ്രാമിൽ മൂവായിരത്തോളം ആളുകൾക്ക് വാക്‌സിൻ നൽകി. ആശുപത്രിയിലെ മുഴുവൻ സജ്ജീകരണകളും ഒന്നിച്ചു പ്രവർത്തിപ്പിച്ചും വാക്‌സിനേഷൻ സ്വീകരിക്കാൻ എത്തിയവർക്കെല്ലാം സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ചും മാർ സ്ലീവാ മെഡിസിറ്റി മികവ് പുലർത്തി. 700 രൂപാ നിരക്കിലാണ് വാക്‌സിൻ ലഭ്യമാക്കിയത്. കൊവിഡിനെതിരിയുള്ള പോരാട്ടത്തിൽ ഒറ്റ ദിവസം മുവായിരത്തിൽപ്പരം ആളുകൾക്ക് വാക്‌സിൻ നൽകാൻ സാധിച്ചത് അഭിമാനനേട്ടമായി കരുതുന്നുവെന്നും അതിനായി സഹകരിച്ച മുഴുവൻ ജീവനക്കാർക്കും പൊതുജനങ്ങൾക്കും മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നന്ദി അറിയിക്കുന്നുവെന്നും മാനേജിംഗ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ അറിയിച്ചു.