phone

വാകത്താനം : 60 സ്കൂൾ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കി വാകത്താനം ഗ്രാമ പഞ്ചായത്ത് പത്തൊൻപതാം വാർഡ് അംഗം ഷൈനി അനിൽ. പ്രതിസന്ധി ഘട്ടത്തിൽ പഠന സൗകര്യമില്ലത്ത വാകത്താനം പഞ്ചായത്തിലെ ജാതി മത രാഷ്ട്രീയ വത്യാസമില്ലാതെ 5 ലക്ഷത്തിലധികം രൂപയുടെ ഫോണുകളാണ് വാങ്ങി വിതരണം ചെയ്തത്. ഇതിനാവശ്യമായ പണം സ്വന്തമായും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പ്രവാസി സുഹൃത്തുക്കളിൽ നിന്നുമാണ് കണ്ടെത്തിയത്. രണ്ടുകുട്ടികൾക്ക് വേണ്ടി ആരംഭിച്ച പ്രവർത്തനം 60 ൽ എത്തുകയായിരുന്നു. പിന്തുണയുമായി ഭർത്താവും വാകത്താനം മുൻ മെമ്പറുമായ അനിൽ ജേക്കബും കൂടെയുണ്ടായിരുന്നു.