attack

കട്ടപ്പന: യുവതിയെ ഭർതൃവീട്ടുകാർ മർദ്ദിച്ചെന്ന പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്തു. കാഞ്ചിയാർ ലബ്ബക്കട സ്വദേശിനിയെ ഭർത്താവിന്റെ പിതാവ്, അമ്മ, സഹോദരി എന്നിവർ മർദ്ദിച്ചതായാണ് പരാതി. മൂവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മർദ്ദനമേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. അനാഥാലയത്തിൽ കഴിഞ്ഞിരുന്ന യുവതിയുടേത് രജിസ്റ്റർ വിവാഹമായിരുന്നു. ഇതേത്തുടർന്ന് വീട്ടിൽ കയറ്റാൻ ഭർതൃവീട്ടുകാർ സമ്മതിച്ചിരുന്നില്ല. പിന്നീട് കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങി എത്തിയപ്പോൾ വീട്ടിൽ കയറ്റാൻ സമ്മതിക്കാതെ മർദിച്ചതായാണ് പരാതി. ഭർത്താവിനും മർദനമേറ്റു. സ്ത്രീധനം കൊണ്ടുവന്നിട്ടില്ലെന്നും കറുത്തിട്ടാണെന്നും പറഞ്ഞാണ് മർദനം. കുട്ടികൾ ഉണ്ടാകരുതെന്ന് വിലക്കിയിട്ടുണ്ടെന്നും യുവതി ആരോപിച്ചു.