തലയോലപ്പറമ്പ് :എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് മറവൻതുരുത്ത് മണ്ഡലം കമ്മറ്റി വിദ്യാഭ്യാസ അവാർഡുകൾ നൽകി. അനുമോദന സമ്മേളനം കേരള ലളിതകലാ അക്കാഡമി മുൻ സെക്രട്ടറി എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എസ്. ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം സോണി സണ്ണി, നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ.ജയപ്രകാശ്, കെ.കെ. ബിനു മോൻ, പി.ടി. വിജയൻ, ടി.കെ. അശോകൻ, ധന്യ സിന്തിൽ, കെ.എം.രഞ്ജിത്ത്, ടി.വി.കൃഷ്ണകുമാർ, ജയിംസ് തോമസ് എന്നിവർ പ്രസംഗിച്ചു.