വൈക്കം: കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എസ്.ശശാങ്കന്റെ 4-ാമത് ചരമവാർഷികം വൈക്കം യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് സി.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം വിനോദ് ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി സി.ടി അപ്പുക്കുട്ടൻ, വൈക്കം ബാബു, കെ.കൃഷ്ണൻകുട്ടി, കെ.ശിവദാസൻ, പി.കെ ശശിധരൻ, എ.ടി ഗോപാലൻ, പ്രകാശൻ കുളത്തി എന്നിവർ പ്രസംഗിച്ചു.