ചങ്ങനാശേരി: ലയൺസ് ക്ലബിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ചങ്ങനാശേരിയിലെ നിർദ്ധനരായ 50 വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ കെ.ജെ തോമസ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോയി ജോസ് പുല്ലുകാട് അദ്ധ്യക്ഷത വഹിച്ചു. മെൽവിൻ ജോസ് പഴയാറ്റിങ്കൽ, എം.കെ ജോസഫ് മാറാട്ടുകളം, ജോസ് തെങ്ങിൽ, ജേക്കബ് സെബാസ്റ്റ്യൻ പാലാക്കുന്നേൽ, ജോസ് ചാണ്ടി ഒളശ്ശ, ഡോ മോഹൻ തോമസ് കോയിപ്പള്ളി, സാബു ആന്റണി മാളിയേക്കൽ എന്നിവർ പങ്കെടുത്തു. കൊവിഡ് കാലത്ത് കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.