പാലാ: ഭാരതീയ സമൂഹത്തിന്റെ കരുത്ത് അനുസ്യൂതമായ വാമൊഴി പാരമ്പര്യമാണെന്ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ മലയാളം വിഭാഗം അസി. പ്രൊഫ. ഡോ.ലിബൂസ് ജേക്കബ് ഏബ്രഹാം പറഞ്ഞു. മള്ളിയൂർ ആദ്ധ്യാത്മികപീഠവുമായി സഹകരിച്ച് പാലാ ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്‌കൂളും കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിർ സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഇതിഹാസ്' രാമായണമാസ ഓൺലൈൻ പ്രഭാഷണ പരമ്പരയിലെ രണ്ടാംദിനം 'രാമായണത്തിന്റെ സാംസ്‌കാരിക സാമൂഹിക സ്വാധീനങ്ങൾ കാലങ്ങളിലൂടെ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്‌കൂൾ പ്രസിഡന്റ് ഡോ.എൻ.കെ മഹാദേവൻ, സരസ്വതി വിദ്യാമന്ദിർ മാനേജർ കെ.ടി.ഉണ്ണികൃഷ്ണൻ,വിദ്യാർത്ഥികളായ ദേവി പാർവതി, പവിത്ര പി.നായർ, ദേവാനന്ദ ജയൻ എന്നിവരും സെമിനാറിൽ സംസാരിച്ചു. പ്രഭാഷണ പരമ്പരയുടെ അടുത്ത പരിപാടിയിൽ ആഗസ്റ്റ് 1ന് കാവാലം ശ്രീകുമാർ പങ്കെടുക്കും