kpcc

കോട്ടയം: തിരഞ്ഞെടുപ്പ് അവലോകനം നടത്തുന്നതിന് കെ.പി.സി.സി നിയോഗിച്ച വി.സി കബീർ, ഖാദർ മങ്ങാട്ട്, പുനലൂർ മധു എന്നിവരടങ്ങിയ ഉപസമിതി ഡി.സി.സിയിൽ ആദ്യ ദിവസ സിറ്റിംഗ് നടത്തി . നിയമസഭാ സമ്മേളനമായതിനാൽ ഉമ്മൻചാണ്ടി , തിരുവഞ്ചൂർ എന്നിവരും, ജോസഫ് വാഴക്കനും എത്തിയില്ല . കെ.സി ജോസഫ്, ടോമി കല്ലാനി , ഫിലിപ്പ് ജോസഫ്, ടി. ജോസ്, ഡോ.പി.ആർ. സോന , ഫിൻസൺ മാത്യു, ജാൻസ് കുന്നപ്പള്ളി ,രാധാ വി. നായർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് ഡി.സി.സി ഭാരവാഹികൾ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.