കോട്ടയം: കിറ്റുകൾ വിതരണം ചെയ്ത ഇനത്തിൽ ലഭിക്കാനുള്ള 40 കോടി രൂപ ഉടൻ വിതരണം ചെയ്യണമെന്നും, സെർവർ തകരാർ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരി സംഘടനാ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകൾക്കു മുന്നിൽ റേഷൻ വ്യാപാരികൾ ധർണ നടത്തി. ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ നടത്തിയ ധർണ റേഷൻ ഡീലേഴ്‌സ് ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ഉദ്ഘടനം ചെയ്തു. ടി.ജെ. ജോസഫ് കുഞ്ഞ്, ജി.രാധാകൃഷ്ണൻ, മുരളീധരൻ നായർ, തോമസ് ആന്‍ഡ്രൂസ് എന്നിവർ പ്രസംഗിച്ചു.