ഇളമ്പള്ളി: എസ്.എൻ.ഡി.പി യോഗം 4840ാം നമ്പർ ഇളമ്പള്ളി ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ ഉപദേവാലയത്തിലെ ശാരദാദേവിക്ക് അണിയുവാനുള്ള തിരുമുഖം ഇന്ന് സമർപ്പിക്കും. ശാഖാംഗമായ ഉറുമ്പിൽ ലാലന്റെ മകൻ അഭിജിത്താണ് തിരുമുഖ സമർപ്പണം നടത്തുന്നത്. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി തമ്പലക്കാട് മോഹനൻ മുഖ്യകാർമ്മികത്വം വഹിക്കും. ശാഖാ ഭാരവാഹികളും മറ്റും പങ്കെടുക്കും. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ചടങ്ങ് നടക്കുന്നത്.