ചങ്ങനാശേരി: ജനറൽ ആശുപത്രിയിലെ വാക്‌സിൻ വിതരണത്തെ സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന്, ഭരണപ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. തുടർന്ന് ആശുപത്രി അധികൃതർ, കൗൺസിലർമാരുടെ സാന്നിദ്ധ്യത്തിൽ വാകസിൻ വിതരണം നടത്തി. വാക്‌സിൻ വിതരണത്തെക്കുറിച്ചുള്ള നാളുകളായുള്ള ജനങ്ങളുടെ പരാതിയിൽ നഗരസഭ കൗൺസിലിൽ സംയുക്തമായി പ്രമേയം അവതരിപ്പിച്ചിരുന്നു. ജനറൽ ആശുപത്രി സൂപ്രണ്ടിനെയും ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയെയും പരാതി അറിയിച്ചിരുന്നു. തുടർന്നും വാക്‌സിൻ വിതരണത്തിൽ പക്ഷപാതം കാണിക്കുന്നതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് കൗൺസിലർമാർ പ്രതിഷേധവുമായി ആശുപത്രിയിൽ എത്തിയത്. വരുംദിവസങ്ങളിൽ വാക്‌സിൻ ലഭ്യതയനുസരിച്ച് സ്ലോട്ടുകൾ ലഭിക്കുന്നവർക്ക് വാക്‌സിനേഷൻ നടത്തുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.