bjp


കട്ടപ്പന: കൃത്രിമ വാക്‌സിൻ ക്ഷാമം സൃഷ്ടിച്ച് സംസ്ഥാന സർക്കാർ ജനത്തെ ദുരന്തത്തലേക്ക് തള്ളിവിടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി. കട്ടപ്പന ഏരിയ കമ്മിറ്റി പ്രതഷേധ കാമ്പയിൻ തുടങ്ങി. ബി.ജെ.പി. വിരോധത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ സൗജന്യമായി അനുവദിച്ച 10 ലക്ഷം ഡോസ് വാക്‌സിൻ കേരളം പാഴാക്കിക്കളഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ചെന്നു പറയുന്ന നേട്ടം ഊതി വീർപ്പിച്ച ബലൂണാണ്. മറ്റു സംസ്ഥാനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തി ജനജീവിതം സാധാരണ നിലയലേക്ക് തിരിച്ചുപിടിച്ചപ്പോൾ കേരളം കൊവിഡ് മഹാമാരിക്കു മുമ്പിൽ പകച്ചുനിൽക്കുകയാണ്.ബി.ജെ.പി. പാറക്കടവ് ഓഫീസിൽ പടിക്കൽ നടന്ന സമരം ഏരിയ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ഉദ്ഘാടനം ചെയ്തു. വെള്ളയാംകുടി ഏരിയ സെക്രട്ടറി വൈഖരി ജി.നായർ, പി.ആർ. ശശി, സി.ബി. ബിനീഷ്, പ്രസാദ് പി.കെ, ബനോയി പി.എസ്, എന്നിവർ പങ്കെടുത്തു. വിവിധ വാർഡുകളിൽ നടന്ന പ്രതഷേധ പരിപാടികൾക്ക് എ.ആർ. സുരേഷ്‌കുമാർ, ഇ.ജി. ജയൻ, മനോജ് ചാക്കോ, ടി.ടി. സഹദേവൻ, പി.ആർ. രമേശ്കുമാർ എന്നിവർ നേതൃത്വം നൽകി.