വൈക്കം : റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള പത്തുമാസത്തെ കുടിശിക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് വൈക്കം താലൂക്ക് റേഷൻ വ്യാപാരി സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫീസ് പടിക്കൽ പ്രതിഷേധജ്വാല നടത്തി. ജില്ലാ പ്രസിഡന്റ് വി.ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല സംയുക്തസമരസമിതി കോ-ഓർഡിറ്റേർ ഐ. ജോർജ്ജുകുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.ഡി.വിജയൻ, കെ.ജി.ഇന്ദിര, ടി.എസ്.ബൈജു, പി.കെ.പ്രകാശൻ, യു. ജോൺ, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.