വൈക്കം : ഇന്ത്യൻ മറൈൻ ഫിഷറീസ് ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ വൈക്കം ഹെഡ് പോസ്​റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ട്രഷറർ ഡി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്.രത്‌നാകരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സി. അംഗം പി.സുഗതൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.എസ്.പുഷ്‌കരൻ, സി.എൻ. പ്രദീപ്കുമാർ, പി.വി.ഷണ്മുഖൻ, പി.കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.