urea

വൈക്കം : വർഷ കൃഷി ആരംഭിച്ചിരിക്കെ ഒന്നാം വളം ഇടുന്നതിന് യൂറിയ ലഭിക്കാത്തത് വെച്ചൂർ, തലയാഴം, കല്ലറ, തലയോലപ്പറമ്പ് പഞ്ചായത്തുകളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. കരിനിലങ്ങളിൽ അമ്ലാംശം ഉള്ളത് കൊണ്ട് ഒന്നാം വളം ഇടുമ്പോൾ നെൽകൃഷിക്ക് യൂറിയ അത്യാവശ്യമാണ്. എന്നാൽ കോട്ടയം ജില്ലയ്ക്ക് ആവശ്യമുള്ള യൂറിയ കൊടുക്കാതെ തോട്ടം മേഖലയായ ഇടുക്കി, പത്തനംതിട്ട ജില്ലകൾക്ക് ലോഡ് കണക്കിന് യൂറിയ കൊടുക്കുകയാണ്. ഇ പോസ് മെഷീൻ ഉപയോഗിക്കാത്തതുകൊണ്ട് വിതരണ കേന്ദ്രത്തിൽ സ്റ്റോക്ക് കാണിക്കും. പക്ഷേ ഡിപ്പോകളിൽ വളം കാണില്ല. അധികാരികൾ ഇടപെട്ട് യൂറിയ ക്ഷാമം പരിഹരിക്കണമെന്ന് കിസാൻ സഭ മണ്ഡലം പ്രസിഡന്റ് ജി.വി.പവിത്രൻ, സെക്രട്ടറി കെ.കെ.ചന്ദ്രബാബു എന്നിവർ ആവശ്യപ്പെട്ടു.