തലയോലപറമ്പ് : ജലാശയങ്ങളുടെയും കായാലോര പ്രദേശങ്ങളുടെയും സംരക്ഷണത്തിനായി ഹരിത കേരളം മിഷൻ,മറവൻതുരുത്ത് പഞ്ചായത്ത് എന്നിവയുടെ സംയുക്താതാഭിമുഖ്യത്തിൽ കണ്ടൽ നടീൽ പദ്ധതിക്ക് തുടക്കമായി. കൊടുപ്പാടം പത്തുപറയിൽ ഫിഷ്ഫാമിൽ മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ ഉദ്ഘാടനം നിർവഹിച്ചു.150തോളം കണ്ടൽ ചെടികളാണ് ഫിഷ്ഫാമിന് ചുറ്റുമായി നട്ടിട്ടുള്ളത്. പഞ്ചായത്ത് സെക്രട്ടറി രാജീവ്, അസി.സെക്രട്ടറി മധു, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ അജിത്കുമാർ, കർഷകരായ പത്തു പറയിൽ ശിവദാസൻ, അജയൻ പത്തു പറയിൽ, ലക്ഷ്മണൻ ഗോപഭവനം, വിജയബാബു ചെമ്പഴന്തി, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.