വൈക്കം : കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് വിതരണോദ്ഘാടനം നടത്തി. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മ​റ്റി ചെയർപേഴ്‌സൺ സിന്ധു സജീവ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, കൃഷി ഫീൽഡ് ഓഫിസർ ഷീലാറാണി, നഗരസഭ ആരോഗ്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ പ്രീതാ രാജേഷ്, കൗൺസിലർമാരായ മോഹനകുമാരി, ബിന്ദു ഷാജി, ബിജിമോൾ, എബ്രഹാംപഴയകടവൻ, രാജശ്രീ, രാജശേഖരൻ, പി.എസ്.രാഹുൽ, മഹേഷ്, രാധികശ്യാം ,കൃഷിഭവൻ ഉദ്യോഗസ്ഥരായ മെയ് സൺ മുരളി, നിമിഷ കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.