പാലാ : ''ലണ്ടൻ ബ്രിഡ്ജിൽ' കാട്ടുപള്ള കയറി, തൂണുകളിൽ ആഫ്രിക്കൻ പായലും. ഇങ്ങനെ നശിപ്പിച്ചു കളയണോ കോടികൾമുടക്കിയ വിനോദസഞ്ചാര കേന്ദ്രം? സംസ്ഥാന ടൂറിസംവകുപ്പിനോട് പാലാ നഗരസഭാധികാരികളുടെ ചോദ്യം ന്യായമാണ്. നിങ്ങൾക്ക് നോക്കി നടത്താൻ ബുദ്ധിമുട്ടാണെങ്കിൽ വിഷമിക്കേണ്ട, ഞങ്ങൾക്ക് വിട്ടു താ. പൊന്നുപോലെ നോക്കിക്കോളാം. ഹരിത ടൂറിസംവകുപ്പിനോട് നഗരസഭയും, പാലായിലെ ഇടതുമുന്നണി നേതൃത്വവും അപേക്ഷിക്കുകയാണ്. സർക്കാരിന്റെ ഗ്രീൻടൂറിസം പദ്ധതിയിൽപ്പെടുത്തി കഴിഞ്ഞ മാർച്ചിലാണ് പാലാ ബസ് സ്റ്റാൻഡിന് സമീപം 'ലണ്ടൻ ബ്രിഡ്ജ് ' തുറന്നത്. പാലാ നഗരത്തെ കിഴക്കൻ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ കവാടമാക്കുന്നതിന്റെ ആദ്യ പടിയായി ആയിരുന്നു ലണ്ടൻ ബ്രിഡ്ജിന്റെ നിർമ്മാണം. ഉദ്ഘാടനം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ മാത്രം തുറന്നിട്ട പാലവും അമിനിറ്റി സെന്ററും പിന്നീട് താഴിട്ട് പൂട്ടി. ളാലം തോടിന് കുറുകെ പണിത തൂക്കുപാലം ഇപ്പോൾ നിറം മങ്ങിയ നിലയിലാണ്.
തിങ്കളാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് ലണ്ടൻ ബ്രിഡ്ജ് നഗരസഭയ്ക്ക് വിട്ടു തരണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. ബ്രിഡ്ജിന്റെ നടത്തിപ്പ് നഗരസഭയെ ഏൽപിക്കുന്നതിനൊപ്പം ഇതിന്റെ രണ്ടാംറീച്ച് ഉടൻ പൂർത്തിയാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ നഗരസഭയിലെ ഇടതുമുന്നണി പാർലമെന്ററി പാർട്ടി യോഗവും തീരുമാനിച്ചു.

ലക്ഷ്യമിട്ടത് സൗന്ദര്യവത്കരണം
പാലാ നഗരത്തിന്റെ ഹൃദയഭാഗത്ത് ഏവരും ശ്രദ്ധിക്കുന്ന തരത്തിൽ നഗരസൗന്ദര്യവത്കരണം കൂടി ലക്ഷ്യം വച്ച് കോട്ടയം ഗ്രീൻ ടൂറിസം സർക്യൂട്ട് പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് ബ്രിഡ്ജ് നിർമ്മിച്ചത്. ഇതോടനുബന്ധിച്ച് മോഡൽ പാലവും അമിനിറ്റിസെന്ററും, മിനി പാർക്കുമുണ്ടായിരുന്നു. ഒരു വർഷം മുൻപ് ഉദ്ഘാടനവും നടത്തി. എന്നാൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തില്ല. നഗരസഭയ്ക്ക് വിട്ടുകിട്ടിയാൽ പൊതുജനങ്ങൾക്ക് ഉല്ലാസത്തിനും വിശ്രമത്തിനും ഉപയോഗിക്കാൻ തുറന്നു കൊടുക്കാമെന്നാണ് പ്രമേയത്തിൽ പറയുന്നത്.

നിയമവശങ്ങൾ പരിശോധിച്ച് നഗരസഭയ്ക്ക് അധികബാദ്ധ്യത വരാത്ത വിധം ഈസംരംഭം നഗരസഭയ്ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് അനുകൂലമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ൽ

ആന്റോ ജോസ്, പാലാ നഗരസഭാ ചെയർമാൻ