കൈനടി : കൈനടി കരുമാത്ര ക്ഷേത്രത്തിലെ കർക്കിടക വാവ് ഉത്സവം ആഗസ്റ്റ് 3 മുതൽ 8 വരെ നടക്കും. 3 ന് വിശേഷാൽ സർപ്പപൂജ, ഗണപതിഹോമം, കലശാഭിഷേകം. 7ന് വൈകിട്ട് 6.30 ന് ദീപാരാധാന. രാത്രി 9 ന് വെള്ളംകുടിവയ്പ്പ് ( ദാഹം വയ്പ്). 8ന് രാവിലെ 5 ന് നടതുറപ്പും വഴിപാടുകളും. ക്ഷേത്ര ദർശനവും പ്രസാദ വിതരണവും പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കും. വിശേഷാൽ വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ : 9495210227, 9495330528, 0477 2710227.