കുറിച്ചി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറിച്ചി കെ.എൻ.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാനിറ്റൈസർ, മാസ്‌ക്, ഹോമിയോ പ്രതിരോധ മരുന്ന് എന്നിവ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.എസ്.സലിം വിതരണോദ്ഘാടനം നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി എൻ.ഡി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അനിൽ കണ്ണാടി, കെ.എം.സഹദേവൻ എന്നിവർ പങ്കെടുത്തു.