ചങ്ങനാശേരി: സ്ത്രീ സുരക്ഷയ്ക്കായി ഒന്നിക്കാം എന്ന പേരിൽ ബി.ഡി.ജെ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടിയുടെ ഭാഗമായി ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടന്നു.സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, സ്ത്രീപീഡനക്കേസുകൾക്ക് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുക, വനിതാകമ്മീഷൻ സാമൂഹ്യ ക്ഷേമ ബോർഡ് കാര്യക്ഷമമാക്കുക, സ്ത്രീകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും സംസ്ഥാനത്ത് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടന്നത്. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രസംഗം നടത്തി. ജില്ലാ കമ്മിറ്റി അംഗം ആർ.ജി റെജിമോൻ, പി.ആർ സുരേഷ്, സുഭാഷ് ളായിക്കാട്, രമ്യ അനീഷ്, ഷജിത്ത്, വി.രതീഷ്, സന്തോഷ്, പി.എസ് അനിയൻ, കെ.ആർ ബാബു എന്നിവർ പങ്കെടുത്തു.