പാലാ : സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കൻ ഡെമോക്രാറ്റിക് പാർട്ടി ജനറൽ സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ മുൻ സെക്രട്ടറിയുമായിരുന്ന സത്യൻ പന്തത്തലയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട 156 പ്രവർത്തകർ എൻ.സി.പി.യിൽ ചേരാൻ തീരുമാനിച്ചു. ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗമായിരുന്ന പി.ബി.തമ്പി, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം പന്മന സുന്ദരേശൻ ,എസ്.ആർ.പി സംസ്ഥാന വൈസ് ചെയർമാൻ പി. അമ്മിണിക്കുട്ടൻ, ഇന്ത്യൻ പ്രൊഫഷണൽ കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി കെ.ടി.ഗംഗാധരൻ , കോൺഗ്രസ് വനിതാ വിഭാഗം നേതാവ് ഗീത കെ സോമൻ, എസ്.ആർ.പി സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മ മോഹൻദാസ് , ആർ.എസ്.പി കർഷക സംഘം ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എം.ഗംഗാധരൻ , ജെ.എസ്.എസ് യുവജന വിഭാഗം ഭാരവാഹി ഉമേഷ് കാരയിൽ, ബി.ഡി. ജെ.എസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി മെമ്പർ ഷാജി കല്ലിൻകൂട്ടം എന്നിവർ ഉൾപ്പെടുന്ന സംഘം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി. ഇവരെ എൻ.സി.പി.യിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘടനാ ജനറൽ സെക്രട്ടറി കെ.ആർ. രാജൻ അറിയിച്ചു.