ചങ്ങനാശേരി : വിശ്വകർമ്മ സർവീസ് സൊസൈറ്റി വാഴപ്പള്ളി 51ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ചീഫ് വിപ്പ് ഡോ. എൻ.ജയരാജിനും, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എയ്ക്കും സ്വീകരണം നൽകി. വാഴപ്പള്ളി അന്നപൂർണ്ണേശ്വരി ക്ഷേത്രാങ്കണത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് കെ.ആർ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബി.ജയരാജ്, കെ.എസ്.ഹരിദാസ്, പി.ആർ.അജിത്ത് കുമാർ, വാർഡ് കൗൺസിലർ കെ.ആർ. റെജി, പി.എൻ.ബിനു, മഹിളാസമാജം പ്രസിഡന്റ് ജഗദമ്മ രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.