പാലാ : കൊവിഡ് വ്യാപനം നിയന്ത്രണാതീതമാകാത്ത സാഹചര്യത്തിൽ ഒരു ഡോസ് പോലും വാക്‌സിൻ കിട്ടാത്തവർക്കും 84 ദിവസം കഴിഞ്ഞിട്ട് രണ്ടാംഡോസ് ലഭിക്കാത്തവർക്കും ആശ്വാസകരമായിരുന്നു മാർ സ്ലീവാമെഡിസിറ്റിയുടെ വാക്‌സിനേഷൻ ക്യാമ്പെന്ന് പാലാ നഗരസഭ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര പറഞ്ഞു.
തുക നൽകി വാക്‌സിൻ എടുക്കാൻ തയ്യാറായിരുന്നവർക്ക് പോലും വാക്‌സിന്റെ ലഭ്യത കുറവ് മൂലം വാക്‌സിൻ എടുക്കാൻ സാധിച്ചിരുന്നില്ല. പൊതുജന ആരോഗ്യത്തെ മുൻനിറുത്തി മാർസ്ലീവമെഡിസിറ്റി നടത്തിയ മഹാക്യാമ്പിൽ 3000ത്തിൽ അധികം പേർക്ക് പ്രയോജനം ഉണ്ടായി. ഇതിന് മുൻകൈ എടുത്ത മാനേജിംഗ് ഡയറക്ടർ മോൺ.റവ.ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ, ഡയറക്ടർമാരായ റവ.ഫാ. ജോർജ് വേളൂപ്പറമ്പിൽ, റവ.ഫാജോസ് കീരാംചിറ ഉൾപ്പെടെയുള്ളവരെ ചെയർമാൻ അഭിനന്ദിച്ചു.