പൊൻകുന്നം : സ്ത്രീസുരക്ഷക്കായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഡി.ജെ.എസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പൊൻകുന്നത്ത് ധർണ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി സജീഷ് മണലേൽ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് മനു പള്ളിക്കത്തോട് അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വീട്ടിക്കൽ, ജില്ലാകമ്മിറ്റിയംഗം പി.ജി.ബാബു, അഖിൽ മരുതനാൽ, എം.വി.ശ്രീകാന്ത്, അനൂപ് രാജു, രാജു കുമ്പുക്കൽ, അശോകൻ വെള്ളാപ്പള്ളി, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.